പാലക്കാട്
പറളിയിൽ യുവമോർച്ചാ നേതാവുൾപ്പെടെ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ചെങ്കൊടിത്തണലിലേക്ക്.
നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച പഞ്ചായത്ത് ട്രഷററും ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ ഷിനോജ്, അരവിന്ദാക്ഷൻ, സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകർ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ബിജെപി വിട്ട് സിപിഐ എമ്മിലേക്ക് എത്തിയവരെ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഹാരമണിയിച്ച് സ്വീകരിച്ചു. പറളി പാലശേരിയിൽ നടന്ന പരിപാടിയിൽ ഏരിയ കമ്മിറ്റിയംഗം എം ടി ജയപ്രകാശ് അധ്യക്ഷനായി.
ഏരിയ സെക്രട്ടറി കെ വിജയൻ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ കെ എസ് സുമേഷ് സ്വാഗതവും ഓമന നന്ദിയും പറഞ്ഞു.