കോങ്ങാട് ∙ വീണു കിട്ടിയ 3 പവൻ സ്വർണ മാല ഉടമയ്ക്ക് തിരിച്ചു നൽകി മണിക്കശ്ശേരി പുത്തൻ വീട്ടിൽ സുജിൻ (23) നേരിന്റെ മാതൃകയായി. ഇന്നലെ വൈകിട്ട് മുണ്ടൂർ പറളി റൂട്ടിൽ ബൈക്കിൽ വരുമ്പോൾ ആണ് യുവാവിന് മാല കളഞ്ഞു കിട്ടിയത്. ഉടൻ തന്നെ കോങ്ങാട് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. മുട്ടികുളങ്ങര മേട്ടിങ്ങൽ വീട്ടിൽ റെയിൽവേ ജീവനക്കാരി എം.പി മഞ്ജുഷയുടേതാണ് മാല.