ഡോ. എസ്. സന്ദീപ് അവൈറ്റിസിൽ ചുമതലയേറ്റു
നെമ്മാറ: കാർഡിയോ വാസ്ക്യൂലർ തൊറാസിക് സർജൻ ഡോ. എസ്. സന്ദീപ് നെമ്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചുമതലയേറ്റു. മുംബൈയിലെ കെ.ഇ.എം ഹോസ്പിറ്റൽ , ബാങ്കേഴ്സ് ഗ്രൂപ് ഓഫ് ഹോസ്പിറ്റലിൽ എന്നിവിടങ്ങളിലായി മൂവായിരത്തിലധികം സർജറികൾ ചെയ്ത അനുഭവസമ്പത്തുണ്ട്. എം.ബി.ബി.എസ്, എം.എസ് ജനറൽ സർജറി (കെ.ഇ.എം.എച്ച് മുംബൈ), എം.സി.എച്ച് സി.വി.ടി.എസ് (കെ.ഇ.എം.എച്ച് മുംബൈ) എന്നീ യോഗ്യതകളുള്ള ഡോ.സന്ദീപ്, സി.എ.ബി.ജി സർജറി, വാൽവ് റീപ്ലേസ്മെന്റ് ആൻറ് റിപ്പയർ സർജറി, കൺജനിറ്റൽ ഹാർട്ട് ഡിസീസ് സർജറി, അയോട്ടിക് അന്യൂറിസംസ് ആൻഡ് ഡൈസെക്ഷൻ സർജറി എന്നിവയിൽ വൈഗദ്ധ്യം തെളിയിച്ചിട്ടുണ്ട്. ബീറ്റിങ് ഹാർട്ട് സി.എ.ബി.ജി, ടോട്ടൽ ആർടീരിയൽ റീവാസ്കുലറൈസേഷൻ ഫോർ സി.എ.ബി.ജി, മിത്രൽ വാൽവ് റിപ്പയർ സർജറി, മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി എന്നിവയിലാണ് ഡോ. സന്ദീപ് സ്പെഷലൈസ് ചെയ്തിട്ടുള്ളത്. ബുക്കിങിനായി 04923225500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.