കുട്ടികളെ ഉപേക്ഷിച്ച് പോയ സ്ത്രീക്കെതിരെ കേസെടുത്തു
ശ്രീകൃഷ്ണപുരം : പ്രായപൂർത്തിയാവാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകൻെറ കൂടെ പോയ കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ കോട്ടപ്പുറം സ്വദേശിനിക്കെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരമാണ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സി.ഐ. കെ.എം. ബിനീഷ് ഇവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും