വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് : ഒരു വര്‍ഷം തടവും 6000 രൂപ പിഴയും
കൊല്ലങ്കോട് ഫുഡ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ പ്യൂണായി ജോലി ചെയ്തിരുന്ന കെ.ശശികുമാര്‍ വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത കേസില്‍ ഒരു വര്‍ഷം തടവിനും 6000 രൂപ പിഴയടയ്ക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷിച്ചു. ഫുഡ് ഇന്‍സ്പെക്ടറുടെ വ്യാജ ഒപ്പിട്ട ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി 13 ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഏഴു ലക്ഷത്തിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി കേസെടുത്തത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി ബിസി ഹാജരായി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്