ജോയ് ശാസ്താംപടിക്കൽ ഇന്നും പത്രപ്രവർത്തകർക്കിടയിൽ ജീവിക്കുന്നു.-മന്ത്രി കെ.കൃഷ്ണൻകുട്ടി .
പാലക്കാട്: ഗ്രാമീണ മേഖലയിലെ വാർത്തകൾ നൽകി ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്ന പത്രപ്രവർത്തകനായിരുന്നു ജോയ് ശാസ്താംപടിക്കൽ’മാധ്യമ പ്രവർത്തകർക്കിടയിൽ ജോയ് ശാസ്താംപടിക്കൽ ഇന്നും ജീവിക്കുന്നുവെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി .. പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ജോയ് ശാസ്താംപടിക്കൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.