മോശമായ സേവനവും ബന്ദും കൂടിയായപ്പോൾ കന്നുകാലികളും ക്ഷീരകർഷകരും നരകയാതന അനുഭവിച്ചു.
ഇരുപത്തിനാല് മണിക്കൂർ സേവനം ലഭ്യമാക്കിയതായി ജലസേചന വകുപ്പുമന്ത്രി ശ്രീ കെ. കൃഷ്ണൻകുട്ടി ഏതാനും ദിവസം മുൻപ് ഉത്ഘാടനം ചെയ്ത ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഭാഗമായി വരുന്ന മാതൃകാ മൃഗാശുപത്രിയിൽ വളരെ മോശമായ രീതിയിൽ നടത്തിവരുന്ന സേവനത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് നാടൻ പശു സംരക്ഷകനും ജൈവ കർഷകനുമായ എസ് .ഗുരുവായൂരപ്പൻ മുഖ്യമന്ത്രിക്കും മൃഗക്ഷേമ മന്ത്രിക്കും ജലവിഭവ മന്ത്രിക്കും പരാതി നൽകി.
ബന്ദ് ദിനത്തിൽ പടി പൂട്ടി സ്ഥലം വിട്ട ഉദ്യോഗസ്ഥർ അടിയന്തിര കുത്തിവെപ്പ് എടുക്കേണ്ട കാളക്കുട്ടിയുൾപ്പെടെയുള്ള നിരവധി കന്നുകാലികൾക്കും വന്ധ്യം കരണം ചെയ്ത് കിടക്കുന്ന തെരുവ് നായകൾക്കും ശാപമായി മാറി.
മൃഗ സംരക്ഷണ കർഷകർക്ക് ആശ്വാസമാവേണ്ട അടിയന്തിര സഹായം നൽകേണ്ട മാതൃകാ മൃഗാശുപത്രി ഇന്ന് സർക്കാരിന് കളങ്കമാവുന്നു. കൃത്യ സമയത്ത് എത്താത്ത സീനിയർ മൃഗ ഡോക്ടർമാർ ഉള്ള ഈ സ്ഥാപനത്തിൽ വരുന്ന മൃഗ സംരക്ഷകർക്ക് കൃത്യമായ ചികിത്സ കിട്ടുന്നില്ല എന്നതോടൊപ്പം കുത്തിവയ്പ്പിനുള്ള മരുന്ന് പോലും വളരെ അകലെയുള്ള സ്വകാര്യ മരുന്ന് കടകളിൽനിന്ന് വലിയ വില വാങ്ങി നൽകേണ്ട അവസ്ഥയാണിപ്പോഴുള്ളത്. മാത്രമല്ല നിലവിലെ വനിതാ ഡോക്ടർക്ക് മുൻപുണ്ടായിരുന്ന വനിതാ ഡോക്ടറുടെ നിരുത്തരവാദിത്ത പരമായ ചികിത്സാ വിധി കൊണ്ട് ദാരുണമായ അവസ്ഥയിലെത്തിയ കാളക്കുട്ടിയെ സംരക്ഷിക്കുന്നതിന് പെടാപ്പാടുപെടുകയാണ് ഗുരുവായൂരപ്പൻ.