പാലക്കാട്:
പഠനം പാതിവഴിയിൽ നിറുത്തിയ കുട്ടികൾക്കും പത്താം ക്ലാസിൽ പരാജയപ്പെട്ട കുട്ടികൾക്കും തുടർ പഠനത്തിന് അവസരമൊരുക്കുന്ന
ഈ വർഷത്തെ ഹോപ്പ് പദ്ധതിക്ക് പാലക്കാട് തുടക്കമായി.
പോലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്ന ഹോപ്പ് പദ്ധതിപ്രകാരം പരിശീലനം ലഭിച്ച കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി മികച്ച വിജയം കരസ്ഥമാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയനാണ്.
ഹോപ്പ് പദ്ധതിക്കായി വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് സെന്‍ററിലും അധ്യാപകരുടെ നേതൃത്വത്തില്‍ പരിശീലനമൊരുക്കുന്നത്.
കുട്ടികള്‍ക്കുള്ള ക്ലാസ്സുകള്‍ക്കൊപ്പം രക്ഷിതാക്കളുമായും ആശയ വിനിമയം നടത്താറുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കുകയും കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായ രീതിയിൽ മാർഗദർശനം ചെയ്യുന്ന നന്മ ഫൗണ്ടേഷന്റെ ഈ പദ്ധതി ഇന്ന് സംസ്ഥാനത്തു തന്നെ ശ്രദ്ധേയമാണ്.
പാലക്കാട് നടന്ന പരിപാടി അഡീഷണൽ എസ്.പി.പ്രശോബ്
ഉദ്ഘാടനം ചെയ്തു.
നന്മ ജില്ലാ പ്രസിഡന്റ് മുഹമ്മദ് കാസിം അധ്യക്ഷനായി.
ശ്രീജിത്ത് വിശദീകരണം നടത്തി.
ഉന്നത പോലീസുദ്യോഗസ്ഥരുംപാലക്കാട് ജില്ലാ പോലീസും പാലക്കാട് നന്മ ഫൗണ്ടേഷൻ സംയുക്തമായിHOPE പദ്ധതിക്ക് തുടക്കമിട്ടു.
സേ പരീക്ഷയിൽ വിജയിക്കാൻ കഴിയാതെ പോയ/ ഡ്രോപ്പ് ഔട്ട് ആയ 10 കുട്ടികൾക്കാണ് പാലക്കാട് ടൗൺ സൗത്ത് കൺട്രോൾ റൂമിൽ ക്ലാസുകൾ ആരംഭിക്കുന്നത്. ശ്രീ പ്രശോഭ് പി.ബി, അഡീഷണൽ എസ്പി, ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്രീ മുഹമ്മദ് ഖാസിം(Rtd Dysp) അധ്യക്ഷനായിരുന്നു, ടൗൺ സൗത്ത് PS, SHO ശ്രീ അബ്ദുൽ മുനീർ സ്വാഗതം പറഞ്ഞു. നന്മ ഫൗണ്ടേഷൻ സെക്രട്ടറി ശ്രീ അഹമ്മദ് ഇബ്രാഹിം, Jnt സെക്രട്ടറിമാരായ Smt ജിസ്സ ജോമോൻ, Adv രാജേഷ് കുമാർ, Adv രമേഷ്, ശ്രീ ചെന്താമരാക്ഷൻ, ബാലകൃഷ്ണൻ, SI ശ്രീ സുജിത്ത്, സജ ടീച്ചർ എന്നിവർ സംസാരിച്ചു. KB അക്കാഡമി ചെയർമാൻ ശ്രീ ശ്രീജിത്ത് ക്ലാസ്സി നെ സംബന്ധിച്ച് വിശദീകരണം നൽകി. വിദ്യഭ്യാസ പ്രവർത്തകരും ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുത്തു.