തച്ചനാട്ടുകര∙ ഭീമനാട് സ്കൂൾപടിയിൽ സ്വർണവും പണവും കവർന്ന സംഭവത്തിൽ മൂന്നുപേരെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വിഷ്ണു(രാഹുൽ രാജ് 22), അലനല്ലൂർ കൃഷ്ണപ്രശാന്ത്(പ്രിൻസ് 24), അലനല്ലൂർ അത്താണിപ്പടി ഖാലിദ്(28) എന്നിവരാണ് പിടിയിലായത്. സ്കൂൾപടി ചെറമ്പാടത്ത് അലിയുടെ വീട്ടിൽ ഓടുപൊളിച്ചിറങ്ങി ഒമ്പത് പവൻ സ്വർണവും 30,000 രൂപയും കവർന്നതു കഴിഞ്ഞ ദിവസമായിരുന്നു. അറസ്റ്റിലായ വിഷ്ണുവിന്റെ പേരിൽ നിലവിൽ പൊലീസുകാരനെയും ജയിൽ വാർഡനെയും മർദിച്ച കേസുകളുമുണ്ട്.
ഖാലിദ് നേരത്തെ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. ജയിലിൽ വച്ചുള്ള സൃഹൃദമാണ് മോഷണത്തിന്റെ ആസൂത്രണത്തിലേക്ക് നയിച്ചത്. ഇവരിൽ നിന്ന് ഒന്നേകാൽ കിലോ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ലഹരി ഗുളികകളും മോഷ്ടിച്ച് നമ്പർ മാറ്റി ഉപയോഗിക്കുന്ന ബൈക്കും പിടിച്ചെടുത്തു. മോഷ്ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും കോഴിക്കോട് വിറ്റിരുന്നു. കൈവശം വച്ചിരുന്ന സ്വർണം കണ്ടെത്താനായിട്ടുണ്ട്. പണത്തിൽ പകുതി ചെലവാക്കി. ബാക്കി പണവും കണ്ടെടുത്തു.
അലിയുടെ കൂടെ വീട്ടിൽ താമസിക്കുന്ന പിതൃസഹോദരി 80 വയസ്സുകാരി ആസ്യയുടെയായിരുന്നു നഷ്ടപ്പെട്ട സ്വർണം. കേസന്വേഷണത്തിനായി എത്തിയ പൊലീസിന് മുന്നിൽ വയോധിക കരഞ്ഞതോടെ നാട്ടുകൽ എസ്ഐ അനിൽ മാത്യു ഇവർക്ക് വാക്കു നൽകുകയായിരുന്നു. അലിയുടെ വീടുമായി പരിചയമുണ്ടായിരുന്ന ഖാലിദ് തന്റെ കടബാധ്യത പരിഹരിക്കുന്നതിനായി മോഷണം ആസൂത്രണം ചെയ്ത് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു.
വീടിനെക്കുുറിച്ച് കൃത്യമായി അറിവുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന നാട്ടുകൽ എസ്ഐ അനിൽ മാത്യുവിന്റെ നിഗമനമാണ്