അധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കുന്ന ഉത്തരവ് പിൻവലിക്കണം: കെപിഎസ് ടിഎ
മണ്ണാർക്കാട്: ആയിരക്കണക്കിന് അധ്യാപക തസ്തികകൾ ഇല്ലാതാക്കുന്ന ധനവകുപ്പിന്റെ നവംബർ അഞ്ചിലെ 152/2020 നന്പർ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ് ടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ 31 കുട്ടികൾക്കും ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ 36നും രണ്ടാമത്തെ ഡിവിഷൻ അനുവദിച്ച് ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയ നിലവിലെ അധ്യാപക-വിദ്യാർത്ഥി അനുപാതരീതി മേൽ ഉത്തരവിലൂടെ എൽഡിഎഫ് സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്. ഇത് വിദ്യാഭ്യാസ അവകാശനിയമത്തിനു വിരുദ്ധമാണ്. അധ്യാപക തസ്തികകൾ പരമാവധി വെട്ടിച്ചുരുക്കുകയെന്ന പ്രതികാരബുദ്ധിയോടെയുള്ള എൽഡിഎഫ് സർക്കാരിന്റെ മനോഭാവമാണിവിടെ വെളിപ്പെടുന്നത്. ഈ ഉത്തരവുപ്രകാരം തസ്തിക നിർണയം നടത്തിയാൽ പതിനായിരത്തോളം അധ്യാപക തസ്തികകൾ ഇല്ലാതാകാനും അത്രയും അധ്യാപകർ തൊഴിൽരഹിതരാകാനും ഇടവരുത്തും.
ഉമ്മൻചാണ്ടി സർക്കാർ 2015 മാർച്ച് വരെ നിയമിക്കപ്പെട്ടവർക്ക് പ്രൊട്ടക്ഷൻ ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും അതിനുശേഷം ഉമ്മൻചാണ്ടി സർക്കാർ 2015 മാർച്ച് വരെ നിയമിക്കപ്പെട്ടവർക്ക് പ്രൊട്ടക്ഷൻ ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും അതിനുശേഷം നിയമിക്കപ്പെട്ടവർക്ക് എൽഡിഎഫ് സർക്കാർ പ്രൊട്ടക്ഷൻ അനുവദിച്ചിട്ടുമില്ല.തസ്തിക നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ ആയിരക്കണക്കിന് അധ്യാപകർക്ക് അനുപാതം കുറച്ചതിലൂടെ തിരികെ ജോലി നല്കിയതും തൊഴിൽരഹിതരായിരുന്ന അനേകം ടിടിസി, ബിഎഡ് ബിരുദധാരികൾക്ക് തൊഴിൽ നല്കിയതുമായ ഉമ്മൻചാണ്ടി സർക്കാരിന്റെ തീരുമാനത്തെ തകർത്ത എൽഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവ് പിൻവലിക്കണം. അധ്യാപകരുടെ ആശങ്ക അകറ്റാൻ നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികൾ തുടങ്ങുമെന്ന് കെപിഎസ് ടിഎ സംസ്ഥാന കമ്മറ്റി അറിയിച്ചു.