കല്ലടിക്കോട്:രാഷ്ട്രീയസംഘാടനത്തിലുംസഹകരണ ബാങ്കിങ് മേഖലയിലും കഴിവു തെളിയിച്ച കെ.കെ.ചന്ദ്രനാണ് കരിമ്പമേലേമഠം ഒമ്പതാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി.നിലവിൽ കരിമ്പ മണ്ഡലം കോൺഗ്രസ് പ്രസിഡന്റാണ് കെ.കെ.ചന്ദ്രൻ.കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റുംഇപ്പോഴത്തെഡയറക്ടർ ബോർഡ് അംഗവുമാണ്.
നാലു പതിറ്റാണ്ടായിപൊതു രംഗത്ത് പ്രവർത്തിച്ച അറിവനുഭവമുണ്ട്,നാട്ടുകാർ സ്നേഹപൂർവ്വം ചന്ദ്രേട്ടൻ എന്നു വിളിക്കുന്ന കെ.കെ.ചന്ദ്രന്.രാഷ്ട്രീയഎതിരാളികളെ പോലും ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ പെരുമാറ്റം ആരെയും ആകർഷിക്കും.തന്റെ നേർക്ക് ഉയരുന്ന ആരോപണങ്ങളെ അനുഗ്രഹ വർഷമാക്കി മാറ്റിയ വൈഭവം.രാഷ്ട്രീയം വേറെ,വ്യക്തിബന്ധം വേറെ എന്ന് കരുതുന്ന പൊതു പ്രവർത്തകൻ.ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാർഥി സംഘടനയും,വിദ്യാർത്ഥി യുവ ജനങ്ങളുടെ എക്കാലത്തെയും പ്രതീക്ഷയുമായകെ.എസ്.യു വിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവേശം.കോൺഗ്രസിന്റെ പൈതൃകത്തിലും സഹവർത്തിത്വത്തിലും അഭിമാനിക്കുന്നആൾ. കരിമ്പ-ഒമ്പതാം വാർഡിൽ തന്നെ സ്ഥിരതാമസക്കാരനായചന്ദ്രേട്ടൻ വാർഡിലെഓരോവീട്ടിലും കയറി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ്.സഹപ്രവർത്തകരായ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകരും കൂടെയുണ്ട്.എന്തിനും ഏതിനും സ്നേഹമുദ്രയായകൈപത്തിയാണ് ചിഹ്നം.വീടുകളിൽ വോട്ടഭ്യര്‍ത്ഥിച്ചെത്തുന്ന ചന്ദ്രേട്ടന് നിറപുഞ്ചിരിയോടെയാണ് സ്വീകരണം. വോട്ടർമാർ വോട്ടു ചെയ്യുമെന്ന് മാത്രമല്ല പലരും ഇലക്ഷൻ പ്രചാരണത്തിനും സ്വയം സന്നദ്ധത അറിയിച്ചിട്ടുണ്ട്.ഈ പൊതുസ്വീകാര്യതയുംപ്രസന്നതയുമാണ്ഒമ്പതാം വാർഡിലെചന്ദ്രോദയത്തിനുകെ.കെ.ചന്ദ്രനുള്ള ആത്മവിശ്വാസം.