ആനക്കയം ജലവൈദ്യൂത പദ്ധതി സർക്കാർ ഉപക്ഷിക്കണം
ആദിവാസികള്‍ക്ക് വനാവകാശം ലഭിച്ച വാഴച്ചാല്‍ വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന ആനക്കയത്തിന്റെ സംരക്ഷണവും പരിപാലനവും അവരുടെ അവകാശവും ഉത്തരവാദിത്തവുമാണെന്നിരിക്കെ അവരുടെ അനുമതിയോ സമ്മതമോ ഇല്ലാതെ കാട് വെട്ടിമാറ്റാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റത്തെ നിയമ വിരുദ്ധതയാണ്, നീതി നിഷേധമാണ്. ആദിവാസി ഊരുകൂട്ടങ്ങള്‍ പദ്ധതിക്കെതിരെയുള്ള തങ്ങളുടെ വിയോജിപ്പ് രേഖാമൂലം അറിയിച്ചിരിക്കെ അത് മറികടന്ന് KSEBL പ്രവര്‍ത്തിക്കരുത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാണെന്നിരിക്കെ 150 കോടി മുടക്കി കാടുമുടിച്ച്, കാടരുടെ അവകാശം നിഷേധിച്ച് വില കൂടിയ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത് പൊതുപണത്തിന്റെ ദുരുപയോഗവും അനീതിയുമാണ്. ആയതിനാൽ പ്രകൃതിദുരന്തത്തെ ക്ഷണിച്ച് വരുത്തുന്നതും വനാവകാശത്തെ അട്ടിമറിക്കുന്നതുമായ ഈ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് NAPM പാലക്കാട് ജില്ല കമ്മിറ്റി പാലക്കാട് വൈദ്യൂത ഭവന്‍ മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ എൻ എ പി എം (ജനകീയ സമരങ്ങളുടെ ദേശീയ സംഖ്യം) സംസ്ഥാന കൺവീനർ വിളയോടി വേണുഗോപാൽ ആവശ്യപ്പെടുന്നു.
സ്വാഗതം : വിജയൻ അമ്പലക്കാട് , എസ് സി എസ് റ്റി സംരക്ഷണ സമിതി
ഉത്ഘാടനം : വിളയോടി വേണുഗോപാൽ , സംസ്ഥാന കൺവീനർ, NA PM
അദ്ധ്യക്ഷൻ : റെയമണ്ട് ആന്റണി
കെ മായാണ്ടി, വാസുദേവൻ കെ, കാർത്തികേയൻ മംഗലം, മണികണ്ഠൻ പ്രധാനി, വള്ളിക്കോട് കൃഷ്ണകുമാർ, മലമ്പുഴ ഗോവാലൻ, പ്രജിത്ത് പുത്തൻകുളമ്പിൽ എന്നിവർ സംസാരിച്ചു.