പാലക്കാട്: പാലക്കാട് നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മൂത്താന്‍തറ മൂത്താന്‍ സര്‍വ്വീസ് സൊസൈറ്റി. മൂത്താന്‍ സമുദായത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവഗണിച്ചെന്നാരോപിച്ച് സൊസൈറ്റ് പ്രതിഷേധം രേഖപ്പെടുത്തി.
കൗണ്‍സിലര്‍മാരായ എസ്ആര്‍ ബാലസുബ്രഹ്മണ്യന്‍, മധു സുനില്‍ എന്നിവരെ അവഗണിച്ചതിനെ തുടര്‍ന്നാണ് സൊസൈറ്റിയുടെ പ്രതിഷേധം.
കഴിഞ്ഞ ദിവസം മത്സരത്തില്‍ നിന്ന് പിന്മാറിയ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ് ആര്‍ ബാലസുബ്രഹ്മണ്യവും പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുന്നതായി പ്രതികരിച്ചിരുന്നു. വിജയാധ്യതയുള്ള സീറ്റുകളില്‍ നിന്ന് മാറ്റിനിര്‍ത്തി അവഗണിക്കുന്നതാണ് പിന്മാറ്റത്തിന് കാരണമെന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞു.