ജില്ലാ പഞ്ചായത്തുലേക്കുള്ള യുഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
പാലക്കാട്: ജില്ലാ പഞ്ചായത്തിലേക്കുള്ള യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡി സി സി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വി കെ ശ്രീകണ്ഠന്‍ എം പി യുഡി എഫ് സ്ഥാനാര്‍ത്ഥികളുടെയും കളത്തില്‍ അബ്ദുളള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളേയും, ജോബി ജോണ്‍ കേരള കോണ്‍ഗ്രസ് എം എം കബീര്‍ ജനതാദള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു.
25 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും
ശ്രീകൃഷ്ണപുരം ഒ കെ ഫാറൂഖ്, കടമ്പഴിപ്പുറം അഡ്വ. മുഹമ്മദ്‌റാഫ് , അട്ടപ്പാടി ഉമാമഹേശ്വരി, കാഞ്ഞിരപ്പുഴ ബിന്ദു മണികണ്ഠന്‍
കോങ്ങാട് പി എസ് ഉണ്ണികൃഷ്ണന്‍, പറളി കെ എസ് ജയഘോഷ്, മലമ്പുഴ മനീഷ സന്തോഷ്,പുതുശ്ശേരി കെ ഐ കുമാരി, കൊഴിഞ്ഞാമ്പാറ സുമതി അരുണ്‍പ്രസാദ്, മീനാക്ഷിപുരം സി വിജയകുമാരി, കൊടുവായൂര്‍ സി പ്രേംനവാസ്, കൊല്ലങ്കോട് ശാരദ തുളസിദാസ്,നെന്മാറ എന്‍ പ്രദീപ്, ആലത്തൂര്‍ കെ എം ഫെബിന്‍, തരൂര്‍ ഡോ. അര്‍സഖന്‍ നിസാം, കൊടുന്തിരപ്പുള്ളി എ ജയറാം
കോട്ടായി വി ആര്‍ ഭാസി, വാണിയംകുളം പി രാജേഷ്, ചാലിശ്ശേരി എന്‍ സാവിത്രി,നാഗലശ്ശേരി ഐഷാബി ടീച്ചര്‍, തിരുവേഗപ്പുറ ഇ. കമ്മുക്കുട്ടി ഹാജി, കുലുക്കല്ലൂര്‍ സി മിനി സരോവരം,
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ (ഐ യു എംഎല്‍)
അലനല്ലൂര്‍ ഗഫൂര്‍ കോല്‍കളത്തില്‍, തെങ്കര എം മെഹര്‍ബാന്‍, ലക്കിടി പേരൂര്‍ ഷംല ഷൗക്കത്ത്, പെരുമൂടിയാര്‍ അഡ്വ. മുഹമ്മദലി മാറ്റാംതടം, ചളവറ ഹസീല ജമാല്‍,
പല്ലശ്ശന ബിന്ദു (ജനതാദള്‍)
കിഴക്കഞ്ചേരി-കെ ജെ ലിസമ്മ ടീച്ചര്‍ ( കെസിഎം)
പുതുപ്പരിയാരം കെ .അരവിന്ദാക്ഷന്‍ (സിഎംപി)