വെൽഫെയർ പാർട്ടി ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
പാലക്കാട്: 17 ഡിവിഷനുകളിലേക്കുള്ള വെൽഫെയർ പാർട്ടിയുടെ ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളെ ജില്ല ആക്ടിങ് പ്രസിഡൻ്റ് പി.മോഹൻദാസ് പ്രഖ്യാപിച്ചു.
ഡിവിഷനുകളും സ്ഥാനാർത്ഥികളും :
കൊല്ലംകോട് : സാന്ദ്ര എം.ജെ ,കോങ്ങാട് : നവാഫ് പത്തിരിപ്പാല, ചാലിശ്ശേരി : സൈനബ ടീച്ചർ,കോട്ടായി : ബാബു തരൂർ,പെരുമുടിയൂർ : എം.വി മുഹമ്മദലി,തിരുവേഗപുറം : മുജീബ് വല്ലപ്പുഴ,കടമ്പഴിപ്പുറം : മൊയ്തീൻ കുട്ടി മാസ്റ്റർ,അലനല്ലൂർ : സഫിയ ശറഫിയ്യ,പറളി : പി.മോഹന്ദാസ് പറളി,ആലത്തൂർ : Dr. അൻവർ,തരൂർ : ഹനീഫ ചുങ്കം,ലക്കിടി : സഫിയ ഇഖ്ബാൽ,കൊടുവായൂർ : ഹരി,പുതുപ്പറായിരം : റിയാസ് ഖാലിദ്,ചളവറ :ഹാജറ ഇബ്രാഹീം,കുലുക്കലൂർ : സമീറ,തെങ്കര: മൂസ കരിങ്കല്ലത്താണി.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന നൽകിയുള്ള സിറ്റിങ് വാർഡുകളിലെയും ഡിവിഷനുകളിലെയും മാതൃക പ്രവർത്തനങ്ങൾ മുന്നിൽ വെച്ചാണ് വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പിൽ ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്ന് പി.മോഹൻദാസ് സ്ഥാനാർത്ഥി പ്രഖ്യാപനം നിർവഹിച്ചു പറഞ്ഞു.
ജനക്ഷേമവും അഴിമതി രഹിതവുമായ വാർഡ് ഭരണമാണ് വെൽഫെയർ പാർട്ടി വിജയിച്ചിടങ്ങളിലെല്ലാമുള്ളത്. ഇരകളില്ലാത്ത വികസനവും എല്ലാവർക്കും പുരോഗതിയുമാണ് വെൽഫെയർ വാർഡുകളുടെ ലക്ഷ്യം. ജില്ലയിലെ സിറ്റിങ് വാർഡുകളിൽ പാലക്കാട് മുൻസിപ്പാലിറ്റി മുപ്പത്തി രണ്ടിൽ 6.5 കോടിയിലധികം രൂപയുടെയും ആലത്തൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ 2 കോടിയിലധികം രൂപയുടെയും പിരായിരി പഞ്ചായത്ത് നാലാം വാർഡിൽ 3 കോടിയിലധികം രൂപയുടെയും വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും അദ്ദേഹം കൂട്ടിചേർത്തു.