ആക്ഷേപമുള്ളവര്‍ 30 നകം അറിയിക്കണം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2021-2023 വര്‍ഷങ്ങളില്‍ അറിയിക്കുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് യോഗ്യരായവരെ ഉള്‍പ്പെടുത്തിയ താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് www.eemployment.kerala.gov.in ല്‍ ഇവ പരിശോധിച്ച് ആക്ഷേപമുള്ളവര്‍ നവംബര്‍ 30 നകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാം. പരിശോധനയ്ക്കായി എത്തുന്നവര്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് ഹാജരാക്കണം. കോവിഡ് – 19 രോഗ വ്യാപന നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ഓണ്‍ലൈനായി ലിസ്റ്റ് പരിശോധന നടത്തി സഹകരിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0491 2505204.
ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടു കൂടി പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയാണ് യോഗ്യത. പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ നവംബര്‍ 20 നകം ലഭിക്കണം. ഫോണ്‍ – 8547126028.
വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ / പോലീസ് കോണ്‍സ്റ്റബിള്‍: കായികക്ഷമതാ പരീക്ഷ 17 മുതല്‍
പാലക്കാട് ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ / പോലീസ് കോണ്‍സ്റ്റബിള്‍ (അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രത്യേക നിയമനം) (കാറ്റ നമ്പര്‍ 008/2020, 009/ 2020) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബര്‍ 17 മുതല്‍ 20 വരെ അട്ടപ്പാടയിലെ മടത്തുക്കാട്, വട്ടലക്കിയിലുള്ള ബെഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. മുന്‍ഗണനാ വിഭാഗമായ അട്ടപ്പാടി ബ്ലോക്കിലെ പ്രാക്തന ഗോത്രവര്‍ഗത്തില്‍ ഉള്‍പ്പെട്ട കുറുമ്പര്‍ വിഭാഗത്തിലെ എസ്.എസ്.എല്‍.സി വിജയിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ മുഖേനയും പ്രമോട്ടര്‍മാര്‍ മുഖേനയും പ്രവേശന ടിക്കറ്റ് ലഭ്യമാക്കും. ഈ പ്രവേശന ടിക്കറ്റ്, 24 മണിക്കൂറിനകം എടുത്ത കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അനുബന്ധ രേഖകള്‍ എന്നിവയുടെ അസ്സല്‍ സഹിതം എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പ്രവേശന ടിക്കറ്റ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491-2505398.
തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം
വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. ഇന്ന് (നവംബര്‍ 11) മുതല്‍ www.lc.kerala.gov.in വഴി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0491 2505584.
ഗസ്റ്റ് അധ്യാപക ഒഴിവ്
ചിറ്റൂര്‍ ഗവ. കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04923-222347, 207010.