ഫാർമേഴ്‌സ് ക്ലബ് രൂപീകരിച്ചു
പറളി : സോളിഡാരിറ്റി പറളി ഏരിയയുടെയും, പീപിൾ ഫൌണ്ടേഷൻ ന്റെയും ആഭിമുഖ്യത്തിൽ പറളി ഫാർമേഴ്‌സ് ക്ലബ് രുപീകരിച്ചു.
കൃഷിയെ കുറിച്ച് യുവ തലമുറക്ക് വ്യക്തമായ അവബോധം നൽകുന്നതിനും കർഷകർക്കുള്ള ആനുകൂല്യങ്ങളെയും കുറിച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡോ. നിഷാദ് പുതുക്കോട് സംസാരിച്ചു. കൃഷി യുവാക്കളുടെ സംസ്കാരം ആയി മാറുമ്പോൾ മാത്രമാണ് പുതിയ കേരളത്തിന് പിറവിയെടുക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ടി. അബ്ബാസ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഫാർമേഴ്‌സ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി വി.പി മനോജ് കുമാർ നെയും വൈസ് പ്രസിഡന്റ് ആയി അബ്ദുൽ അസീസ്, വി.എം. സിറാജ് എന്നിവരെയും, സെക്രട്ടറിയായി ബിനോയ് യെയും, ജോയിൻ സെക്രട്ടറിമാരായി എ. നിഷാദ്, ഷിന്റോ എന്നിവരെയും തെരഞ്ഞെടുത്തു.
അബ്ദുൽ കയ്യും സ്വാഗതവും നൗഷാദ് ആലവി നന്ദിയും പറഞ്ഞു.
ഫോട്ടോ : പറളി ഫാർമേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം ഡോ. നിഷാദ് പുതുക്കോട് നിർവഹിക്കുന്നു
അബ്ദുൽ ഖയ്യും
8089152232