റോബിന്‍സണ്‍ റോഡ് റെയില്‍വേ ഗേറ്റ് ഇന്ന് അടച്ചിടും
പാലക്കാട് ടൗണ്‍-പുതിനഗരം റെയില്‍വേ പാതയ്ക്ക് ഇടയിലുള്ള റോബിന്‍സണ്‍ റോഡ് റെയില്‍വേ ഗേറ്റ് (48-ാം ലെവല്‍ ക്രോസ്) ഇന്ന് (നവംബര്‍ 10) രാവിലെ ആറ് മുതല്‍ രാത്രി ഏഴ് വരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. ഈ വഴി പോകുന്ന വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡ് വഴി പോകണമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു.