ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ 13ന് പ്രഖ്യാപിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റ് വിഭജനചർച്ച 12നകം പൂർത്തിയാക്കാനും എൽഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അധ്യക്ഷനായി. കൺവീനർ വി ചാമുണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. എൻ എൻ കൃഷ്ണദാസ്, കെ പി സുരേഷ് രാജ്, വിജയൻ കുനിശേരി, അഡ്വ. വി മുരുകദാസ്, കെ ആർ ഗോപിനാഥ്, പി എ റസാഖ് മൗലവി, ഓട്ടൂർ ഉണ്ണികൃഷ്ണൻ, എ ശിവപ്രകാശൻ, നൈസ് മാത്യു, അഷറലി വല്ലപ്പുഴ, മോൻസി തോമസ്, കെ കമറുദ്ദീൻ, മുഹമ്മദ് റാഫി, കെ കുശലകുമാർ, അഡ്വ. ജോസ് ജോസഫ്, എ ഭാസ്‌കരൻ, ആർ ശിവദാസ് എന്നിവർ സംസാരിച്ചു.