സ്‌പോട്ട് അഡ്മിഷന്‍ ഇന്നുകൂടി
ഐ.എച്ച്.ആര്‍.ഡി ക്കു കീഴില്‍ പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ ബയോളജി സയന്‍സ്, കമ്പ്യുട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സയന്‍സ് ഗ്രൂപ്പുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, സി.ബി.എസ്.ഇ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി നേരിട്ടെത്തണം. എസ്.സി/എസ്.ടി/ഒഇസി വിഭാഗക്കാര്‍ക്ക് കോഴ്‌സ് സൗജന്യമാണ്. ഫോണ്‍ – 04933 225086, 8547021210
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ടാംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്, പത്ത് എന്നീ ക്ലാസുകളിലൊഴികെ ഉയര്‍ന്ന ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യത പരീക്ഷക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം. അപേക്ഷാ ഫോറം ജില്ലാ ഓഫീസിലും, www.kmtwwfb.org ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0491 2547437
ലേലം
ചിറ്റൂര്‍ താലൂക്കിലെ വലിയവള്ളംപതി വില്ലേജിലുള്ള 0.1460, 0.3620 ഹെക്ടര്‍ നിലം നവംബര്‍ 25 ന് വലിയവള്ളംപതി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. വണ്ണാമട വെള്ളാരങ്കല്‍മേട് നാഗനന്ദസ്വാമി ടോഡി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ടില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് ലേലം.
ലേലം
കൊഴിഞ്ഞാമ്പാറ സെക്ഷനില്‍ ഉള്ള KL09 AB/5111(J6421)Jessop റോഡ് റോളര്‍ നവംബര്‍ 25 ന് രാവിലെ 11 മണിക്ക് കൊഴിഞ്ഞാമ്പാറ പി.ഡബ്യു.ഡി റോഡ് സെക്ഷന്‍ കാര്യാലയത്തില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 4000/- രൂപ നിരതദ്രവ്യം കെട്ടിവെക്കണമെന്ന്് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ഡബ്യു.ഡി ചിറ്റൂര്‍ അറിയിച്ചു.
ദര്‍ഘാസ്
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡിപ്ലോമാറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ് (DNB) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിന് ആവശ്യമായ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ – ടെണ്ടര്‍ ക്ഷണിച്ചു. 8,50,000/- രൂപയാണ് മതിപ്പുവില. നിരതദ്രവ്യം 8500/- രൂപ ഫോണ്‍ – 0491 2533327
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ചിറ്റൂര്‍ ഗവ.കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ്. ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്ക് ലഭിച്ചവരും നെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ 12 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ – 04923 222347, 207010
ലബോറട്ടറി അറ്റന്‍ഡന്റ് താല്‍ക്കാലിക ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത ലബോറട്ടറി അറ്റന്‍ഡന്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത – പത്താം ക്ലാസ് പാസ് അഥവാ തത്തുല്യയോഗ്യത, രണ്ട് വര്‍ഷത്തെ വെറ്റിനറി ലാബില്‍ ജോലിചെയ്തുള്ള പ്രവൃത്തി പരിചയം. പ്രായപരിധി 18-41, സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ അര്‍ഹരല്ല. പ്രതിമാസ വേതം – 16,500 രൂപ, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 30 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.