കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ വികസന രേഖ ‘നാം മുന്നോട്ട്’പ്രകാശനം ചെയ്തു
ജനപക്ഷവികസനപാതയിൽ ബഹുമതികൾ ഏറ്റുവാങ്ങിയ കരിമ്പ പഞ്ചായത്തിന്റെ വികസനരേഖ പ്രകാശനം ചെയ്തു. ഭരണസമിതി 2015-20 വർഷം പൂർത്തീകരിച്ച പദ്ധതികളുടെ വിവരങ്ങൾ അടങ്ങിയതാണ് വികസനരേഖ.പുസ്തകമായും വീഡിയോ ഡോക്യൂമെന്ററിയായുംപുറത്തിറക്കിയഅഞ്ചു വർഷ പ്രവർത്തനങ്ങളുടെ വികസനരേഖ ‘നാം മുന്നോട്ട്’എംഎൽഎ കെ.വി.വിജയദാസ്പ്രകാശനം ചെയ്തു.വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്ന ലൈഫ്മിഷന്റെ ഭവന പദ്ധതി ഉൾപ്പെടെ ഒട്ടേറെ വികസന പദ്ധതികൾ ഇതിനകം പൂർത്തിയാക്കി. ആരോഗ്യ കേന്ദ്രത്തിനു കേന്ദ്രപുരസ്‌കാരം,ഗ്രീൻ കരിമ്പ-ക്ലീൻ കരിമ്പ,സമഗ്ര കുടിവെള്ള പദ്ധതി,ഖരമാലിന്യ ശേഖരണ കേന്ദ്രം സ്ഥാപിക്കൽ,വയോജന സൗഹൃദ പഞ്ചായത്ത്,ഉൾപ്പടെ നിരവധി നേട്ടങ്ങൾപദ്ധതി നിർവഹണത്തിലൂടെഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു. കുടിവെള്ള പദ്ധതികളും വിദ്യാലയഹൈടെക് വൽക്കരണവും ഉൾപ്പടെതദ്ദേശ മേഖലയിൽ വലിയ ഉണർവുണ്ടാക്കി. സഹായ പദ്ധതികൾ, ആയുർവേദ – ഹോമിയോ ആശുപത്രി സൗകര്യ വികസനം,കുടുംബശ്രീ മേഖല എന്നിങ്ങനെ ഒട്ടേറെ പദ്ധതികളാണ് ഈ ഭരണ കാലയളവിൽ പഞ്ചായത്തിൽ സേവനോന്മുഖമായി പൂർത്തീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീഅധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ്പഞ്ചായത്ത് അംഗങ്ങൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർതുടങ്ങിയവർവികസന രേഖ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.’നാം മുന്നോട്ട്’വീഡിയോ പ്രദർശനവും നടത്തി.