സർക്കാർ തീരുമാനം പുനഃപരിശോധിക്കണം :
സംസ്ഥാനത്തു സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ വാഹന നികുതി പൂർണമായും ഒഴിവാക്കണമെന്ന ബസ് ഉടമ സംഘടനകളുടെ ആവശ്യം സർക്കാർ പരിഗണിക്കാതെ 50 ശതമാനം നികുതി അടക്കണമെന്ന തീരുമാനം നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകൾക്കു തുടർന്ന് സർവീസ് നടത്തുവാൻ സാധിക്കാതെ വരും. യാത്ര നിരക്ക് വർധിപ്പിക്കുവാൻ സർക്കാരിന് ശുപാർശ നൽകിയ കമ്മീഷൻ സ്വാകര്യ ബസ് ഉടമകൾക്ക് വാഹന നികുതി covid 19 കാലഘട്ടത്തിൽ ഒഴിവാക്കികൊടുക്കണമെന്നും സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിരുന്നു. KSRTC ക്ക് കോടികണക്കിന് രൂപ ആനുകൂല്യങ്ങൾ നൽകുമ്പോൾ സ്വകാര്യബസ് ഉടമകളോട് കാണിക്കുന്ന നിലപാട് തിരുത്തപ്പെടേണ്ടതാണ്. കണ്ടൈൻമെൻറ് സോൺ എന്ന പേരിൽ പല ബസ് കൾക്കും കൃത്യമായി സർവീസ് നടത്തുവാൻ സാധിക്കുന്നില്ല. Covid മഹാമാരിയുടെ പശ്ചാത്തലത്തിൽ ബസ് കളിൽ രാവിലെയും വൈകുന്നേരങ്ങളിലും മാത്രമാണ് കുറച്ചെങ്കിലും യാത്രക്കാർ കയറുന്നതും. മാത്രവുമല്ല ബസ് കളിൽ യാത്രക്കാരെ നിറുത്തി കൊണ്ടുവാൻ അനുമതി ഇല്ല എങ്കിലും ബസ് കളിൽ 25 ശതമാനം യാത്രകാർക് നിന്ന് യാത്ര ചെയ്യാനും വാഹന നികുതി അടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ വാഹന നികുതിയിൽ 50 ശതമാനം ഇളവ് നല്കിയതുകൊണ്ടു മാത്രം ബസ് ഉടമകൾക്ക് സർവീസ് നടത്തുവാൻ സാധിക്കാതെ വരും. ആയതുകൊണ്ട് KSRTC ക്ക് അനുവദിച്ച തരത്തിൽ 2021മാർച്ച് 31 വരെ
സ്വകാര്യ ബസ് കൾക്കും വാഹന നികുതി പൂർണമായും ഒഴിവാക്കി നൽകണമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ആവശ്യ പെട്ടു.
Mob:9447053263.