പാലക്കാട് എസ്.പി എൻ.ഐ.എയിലേക്ക്
പാലക്കാട്, എസ്.പി ശിവവിക്രമിന് ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് െഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പോകാന്‍ അനുമതി നല്‍കി ഉത്തരവിറക്കി. നാലു വര്‍ഷത്തേക്കാണ് കേന്ദ്ര െഡപ്യൂട്ടേഷന് അനുമതി. നിലവില്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിയാണ്. 2012 ഐ.പി.എസ് ബാച്ചിലെ കേരള കാഡര്‍ ഉദ്യോഗസ്ഥനാണ് ശിവവിക്രം. നിലവില്‍ സംസ്ഥാന പൊലീസിലെ ഉമാ ബെഹ്‌റ െഡപ്യൂട്ടേഷനില്‍ എൻ.ഐ.എയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.