പാലക്കാട് :
ഭാഷകൾ കേവലം അക്ഷരങ്ങളുടെ കൂട്ടമോ ആശയവിനിമയ ഉപാധിയോ മാത്രമല്ലെന്നും അത് സംസാരിക്കുന്ന വ്യക്തിയുടെയും നാടിന്റെയും സംസ്കാരത്തിൻറെ മുദ്ര ആണെന്നും എഴുത്തുകാരനും മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജ് മലയാള വിഭാഗം മേധാവിയുമായ പ്രൊഫ. ഷാജിദ് വളാഞ്ചേരി പറഞ്ഞു.
എംഇഎസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റിയും പാലക്കാട് എംഇഎസ് വനിതാ കോളേജ് ഭാഷാ വിഭാഗവും സംയുക്തമായി കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഭാഷയും സംസ്കാരവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റിലൂടെട സംഘടിപ്പിച്ച സെമിനാറിൽ കോളേജ് മാനേജ്മെന്റ് ചെയർമാൻ എസ്.എം.എസ്. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
എം ഇ എസ് യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഡോ. ടി സൈനുൽ ആബിദ്, കോളേജ് മാനേജ്മെൻറ് സെക്രട്ടറി എസ് നസീർ, പ്രിൻസിപ്പൽ കെ ഫർഷാന, പിടിഎ പ്രസിഡൻറ് ജി.രാമസുബ്രഹ്മണ്യം, സ്റ്റുഡൻസ് യൂണിയൻ ചെയർപേഴ്സൺ ആർ. ജയശ്രീ, ഭാഷാ വിഭാഗം അധ്യാപിക എസ് ഷഹീന മോൾ, എസ് ജിതീഷ, ആദർശ, സുനീഷ് എന്നിവർ പ്രസംഗിച്ചു.