ഹാത്രസ്സിലെ പെൺകുട്ടിയുടെ നീതിക്ക് വേണ്ടി സമരം ചെയ്ത ഇടതുപക്ഷത്തിന് വാളയാർ ചൂണ്ടി കാണിച്ചു കൊടുക്കുമ്പോൾ അന്ധത നടിക്കുന്നുവെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ്.
വാളയാർ സഹോദരിമാരുടെ കൊലപാതകം CBI അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട്, വാളയാർ അട്ടപ്പളത്ത് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് അനുഷ്ഠിച്ച 24 മണിക്കൂർ ഉപവാസസമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കെ.പി.സി.സി. ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ് നൽകിയ നാരങ്ങാവെള്ളം സ്വീകരിച്ച് കെ.എം.അഭിജിത്ത് ഉപവാസസമരം അവസാനിപ്പിച്ചു.വാളയാർ സഹോദരിമാരുടെ കൊലപാതകത്തിൽ തുടരന്വേഷണം അല്ല, പുനരന്വേഷണം ആണ് വേണ്ടത് എന്നും, എന്നാൽ CPM പ്രവർത്തകരും നേതാക്കളും പ്രതികളായ കേസിൽ, പിണറായി വിജയൻ ഭരിക്കുമ്പോൾ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും നീതിയുക്തമായ അന്വേഷണം നടക്കില്ലെന്നും, ആയതിനാൽ സർക്കാർ ഈ കേസ് CBIക്ക് കൈമാറണം എന്നും മറുപടി പ്രസംഗത്തിൽ കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടു.
കെ.എസ്.യു. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു.കെ.പി.സി.സി. ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, കെ.പി.സി.സി. സെക്രട്ടറി ഹരിഗോവിന്ദൻ മാസ്റ്റർ, മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സംഗീത പ്രമോദ്, KSU സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനൂപ് ഇട്ടൻ, പി.എച്ച്.അസ്ലം, NSUI അഖിലേന്ത്യാ സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുൺ ശങ്കർ പ്ലാക്കാട്ട്, കെ.എസ്.യു. ജില്ലാ ഭാരവാഹികളായ പി.ടി.അജ്മൽ, ഗൗജാ വിജയകുമാരൻ, അജാസ് കുഴൽമന്ദം, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, കെ.എസ്.യു. നേതാക്കളായ ശ്യാം ദേവദാസ്, സ്മിജാ രാജൻ, ആസിഫ്, അജ്മൽ, ആദർശ്, വിപിൻ, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.