• എലവഞ്ചേരി കൊടുവാൾപ്പാറയിൽ രവീന്ദ്രന്റെ വീട് കത്തിനശിച്ച നിലയിൽ
എലവഞ്ചേരി: കൊടുവാൾപ്പാറയിൽ വേലായുധന്റെ മകൻ രവീന്ദ്രന്റെ ഓല മേഞ്ഞ വീട് കത്തിനശിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അടുപ്പിൽനിന്ന് തീ പടർന്നതാണെന്നാണ് നിഗമനം. നാട്ടുകാർ ഓടിക്കൂടി തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും പുര മുഴുവൻ കത്തിയമർന്നു. സംഭവസമയത്ത് ആരും വീട്ടിലില്ലാത്തതിനാൽ ആളപായമില്ല. റേഷൻകാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകൾ മുഴുവൻ കത്തി. കട്ടിൽ, തുണി തുടങ്ങിയവയും കത്തിനശിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.