ഇന്ദിരാജി അനുസ്മരണം.
ഇന്ദ്രിരാഗാന്ധിയുടെ മുപ്പത്തിആറാമത് ഓർമദിനം പാലക്കാട് നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു.മണ്ഡലം പ്രസിഡന്റ് സി വി സതീഷിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാര്ച്ചനക്കുശേഷം നടന്ന അനുസ്മരണ യോഗംഡി സി സി ജനറൽ സെക്രട്ടറി സി ബാലൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി സെക്രട്ടറി പി ബാലഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി.ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട്, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിമാരായ കെ എൻ സഹീർ, മോഹനൻ, റിയാസ് ഒലവക്കോട്, ഹരിദാസ് മച്ചിങ്ങൽ, എം ശ്രീകുമാർ നമ്പൂതിരി എന്നിവർ സംസാരിച്ചു