വാളയാർ പെൺകുട്ടികൾക്ക് നീതിലഭിക്കണം ഐക്യദാർഢ്യവുമായി സായാഹ്നം ദിനപത്രം
വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാതാപിതാക്കൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സായാഹ്നം ദിനപ്പത്രം, പാലക്കാട് ന്യൂസ് എന്നിവയുടെ മുഖ്യപത്രാധിപർ അസീസ് മാസ്റ്റർ സമരപ്പന്തലിലെത്തി മാതാപിതാക്കളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേസിന്റ തുടക്കകാലം മുതൽ തന്നെ കുടുംബത്തോടൊപ്പം നിന്ന് പ്രതികൾക്കെതിരെ ശക്തമായി പ്രതികരിച്ച സായാഹ്നത്തിന്റെ എല്ലാവിധ പിന്തുണയും കുടുംബത്തിന് പ്രഖ്യാപിച്ചു. സമാപന ദിവസമായ ഇന്ന് വൈകുന്നേരം അസീസ് മാസ്റ്റർ നടത്തിയ പ്രസംഗത്തോടെയാണ് ഒരാഴ്ച്ച നീണ്ട് നിന്ന സമരം ഔദ്യോഗികമായി അവസാനിച്ചത്.