വൻ സാമ്ബത്തിക പ്രതിസന്ധി, കോടികൾ മുടക്കി വാർഷികാഘോഷം; കരിദിനം ആചരിച്ച് യുഡിഎഫ്
സംസ്ഥാനസർക്കാർ രണ്ടാം ടേമിലെ ഭരണത്തിന്റെ നാലാം വാർഷികം ആഘോഷിക്കുമ്ബോൾ കരിദിനം ആഘോഷിച്ച് പ്രതിപക്ഷം.
സമസ്ത മേഖലകളിലും പരാജയപ്പെട്ടിട്ടും കോടികൾ ചെലവിട്ട് വാർഷികാഘോഷം നടത്താനുള്ള സർക്കാരിൻ്റെ തൊലിക്കട്ടി തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു
കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തി കോൺഗ്രസ് പാലക്കാട് കരിങ്കൊടി പ്രതിഷേധം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്ഥലം എംപി. ശ്രീകണ്ഠനും പാലക്കാട് എംഎൽഎ രാഹുൽമാങ്കുട്ടത്തിലിന്റെയും നേതൃത്വത്തിലാണ് പ്രതിപക്ഷം.
പാലക്കാട് അഞ്ചുവിളക്കിന് സമീപത്ത് നിന്നുമായിരുന്നു പ്രതിഷേധ ജാഥ തുടങ്ങിയത്. നേരത്തേ സർക്കാരിനെതിരേ രൂക്ഷ വിമർശനം പ്രതിപക്ഷ നേതാവ് ഉയർത്തി. മണ്ഡലം അടിസ്ഥാനത്തിൽ കരിദിനം ആഘോഷിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.