എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി
മുൻ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ.
രാവിലെ കല്യാണമണ്ഡപത്തിൽ എത്തിയ മുഖ്യമന്ത്രി നവവധുവരന്മാരെ അനുഗ്രഹിച്ചു.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ. കൃഷ്ണൻകുട്ടി, സി.പി.എം മുതിർന്ന നേതാവ് എ.കെ. ബാലൻ, എന്നിവരും ഉണ്ടായിരുന്നു.
2021ലെ ഡി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന എ.വി. ഗോപിനാഥിനെ നവകേരള സദസിൽ പങ്കെടുത്തതിന് പിന്നാലെ 2023 ഡിസംബർ നാലിന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തംഗം കൂടിയായ ഗോപിനാഥ് മുഖ്യമന്ത്രിയെയും ഇടത് സർക്കാറിനെയും പല തവണ പുകഴ്ത്തുകയും ചെയ്തിരുന്നു.