സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം
സ്കൂട്ടർ മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു.
മാട്ടുമന്ത സ്വദേശി അഞ്ജു (26), മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്.
മാട്ടുമന്ത സ്വദേശികളായ അഞ്ചു (26), മകൻ ശ്രേയസ് ശരത് (രണ്ട് ) എന്നിവരാണ് മരിച്ചത്. അഞ്ചുവിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് സൂര്യ രശ്മി പരിക്കേറ്റ് കല്ലേക്കാട് രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
മന്തക്കാട്ടെ വീട്ടിൽ നിന്ന് ഒറ്റപ്പാലത്തെ വരിക്കാശേരി മന കാണാൻ പോയതായിരുന്നു ഇവർ. കിഴക്കഞ്ചേരി കാവിന് സമീപത്ത് വച്ച് വണ്ടിയുടെ നിയന്ത്രണം വിട്ട് റോഡ്സൈഡിൽ കൂട്ടിയിട്ടിരുന്ന പൈപ്പുകളിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. അഞ്ചുവിന്റെയും ശ്രേയസിന്റെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.