പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി) ആണ് പത്രിക പിന്‍വലിച്ചത്. ഇതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍ 11 ആയി.
പത്രിക പിന്‍വലിക്കാന്‍ ഇന്ന് (ഒക്ടോബര്‍ 30) വൈകീട്ട് മൂന്ന് മണി വരെ അവസരമുണ്ട്. അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും ഇന്ന് വൈകീട്ട് നാലു മണിക്ക് ചിഹ്നം അനുവദിക്കും.