ബിൽഡിംഗ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള മരണാനന്തര ഫണ്ട്,ചികിത്സാ സഹായം, പെൻഷൻകാർക്കുള്ള മരണാനന്തര സഹായം, 2022 മാർച്ച് മാസം വരെ ഓഫീസിന്റെ പ്രവർത്തനത്തിന് ആവശ്യമുള്ള സംഖ്യ, സംസ്ഥാന കമ്മിറ്റി വിഹിതം എന്നിവക്കായി പാലക്കാട് താലൂക്ക് ബിൽഡിംഗ് & റോഡ് വർക്കേഴ്സ് സഹകരണ സംഘത്തിൽ വിവിധ അക്കൗണ്ടുകളിൽ ആയി നിക്ഷേപിച്ചിരുന്ന 40ലക്ഷത്തിൽ അധികം രൂപ പ്രസിഡന്റ് അറിയാതെ എം ഹരിദാസ് കഞ്ചിക്കോട് ജോസ് തോമസ് എസ്. ആർ. കേ നഗർ ഒറ്റപ്പാലം സുനിൽ കുമാർ തേനാരി എലപുള്ളി എന്നിവരുടെ പേരിൽ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയതായി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി സഹകരണ വകുപ്പിനും പോലീസിനും പരാതി നൽകി. പരാതിയിൻമേൽ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട അതികൃതർ അറിയിച്ചു.










