300 ലിറ്റർ ചാരായ വാഷ് നശിപ്പിച്ചു.
വടക്കഞ്ചേരി: മണിയൻ കിണർ ട്രൈബൽ കോളനിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 300 ലിറ്റർ കോട എക്സ്സൈസ്കണ്ടെത്തി നശിപ്പിച്ചു. മലയോര മേഖലയിൽ ലോക്ക് ഡൗൺ അനുബന്ധിച്ച് വ്യാപകമായി വ്യാജമദ്യം ഉണ്ടാക്കി ഉപയോഗവും വില്പനയും നടക്കുന്നുണ്ട് എന്ന സ്റ്റേറ്റ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്തിന്റെ അടിസ്ഥാനത്തിൽ പീച്ചിപോലീസ് സ്റ്റേഷൻ,സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എക്സൈസ് സർക്കിൾ ഓഫീസ്, എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മണിയൻ കിണർ കോളനി പരിസരത്ത്,പീച്ചി ഇറിഗെഷൻ കനാൽ വൃഷ്ടി പ്രദേശത്ത് ചെടി പടർപ്പുകൾക്കിടയിൽ ഒളിപ്പിച്ചു വച്ച നിലയിലാണ്കോട കണ്ടെത്തിയത്, ആന ഉൾപ്പെടെ വന്യ മൃഗങ്ങൾ ഇറങ്ങുന്ന മേഖലയിൽ രാത്രി സമയത്തു വ്യാജ വാറ്റ് സജീവമാണ്.പുറത്ത് നിന്ന് ആളുകൾ ഈ പ്രദേശത്തേക്ക് ചാരായം വാറ്റുന്നതിന് എത്തുന്നതായും വിവരം ഉണ്ട്. ട്രൈബൽ മേഖലയിൽ ഇനിയും പോലീസ്, എക്സൈസ് സംയുക്ത റൈഡുകൾ തുടർന്നും ശക്തമായി തുടരുമെന്ന് എക്സൈസ് ഇൻറലിജെൻസ് ഉദ്യോഗസ്ഥൻ മോഹൻ പറഞ്ഞു.
: എ എസ് ഐ ഉണ്ണികൃഷ്ണൻ,
എസ്.ഐ.ട്രെയിനിശ്രീഹരി,
സിപിഒ മാരായ പ്രദീപ്കുമാർ, സജീഷ്,പ്രദീപ്, ഷിജിൽ, സുരേന്ദ്രൻ എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരായ ഷിബു കെ എസ്, മോഹനൻ ടി ജി, തൃശൂർ സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ പി എൽ ജോസഫ്, കിഷോർ, സംഗീത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.