മുപ്പതോളം പോത്തുകുട്ടികൾ കാരാഗൃഹത്തിൽ – രണ്ടെണ്ണം ചത്തു കിടക്കുന്നു.
പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗമായ കൊപ്പത്ത് സ്വകാര്യ വ്യക്തിയുടെ വാടക വീട്ടിൽ മുപ്പതോളം പോത്തുകുട്ടികൾ കാരാഗൃഹത്തിലെന്ന പോലെ കിടക്കുന്നു ഭക്ഷണവും വെള്ളവും കിട്ടാതെ രണ്ടെണ്ണം ചത്തൂ. ആ വീട്ടിൽ വാടകക്കുതാമസിക്കുന്നതു ഒരു വൃദ്ധ സ്ത്രീ മാത്രമാണ് ഉള്ളത് രാത്രിയിൽ ആരോ കൊണ്ടു വന്ന് നിർത്തിയതാണെന്നാണ് ആ റൂവ ർ ഷ മാ യി അവിടെ താമസിക്കുന്ന വൃദ്ധപറഞ്ഞു. ചന്ദ്രൻ എന്ന വ്യക്തിയുടേതാണ് വീടെന്നും അവർ കോഴിക്കോടാണ് താമസിക്കുന്നതെന്നും വൃദ്ധപറഞ്ഞു.
പോത്തുകുട്ടികളുടെ ദയനീയമായ കരച്ചിൽ കേട്ട് പരിസരത്ത് സ്റ്റുഡിയോ നടത്തുന്ന സുകുമാരൻ വന്ന് നോക്കിയപ്പോഴാണ് ഈ ദയനീയ കാഴ്ച്ച കണ്ടത്.ഉടൻ തന്നെ പരിസരത്തെ സുഹൃത്തുക്കളേയും കൂട്ടി പുല്ലും വെള്ളവും നൽകി.
മൃഗങ്ങളോട് ഈ ക്രൂരത കാട്ടിയവരെ കണ്ടെത്തി കർശന നടപടിയെടുക്കണമെന്നും എത്രയും വേഗം ഈ കാരാഗ്രഹത്തിൽ നിന്നും പോത്തുകുട്ടികളെ രക്ഷിക്കണമെന്ന് അവർ പറഞ്ഞു.










