കൊച്ചി ബാംഗ്ലൂർ വ്യാസായിക ഇടനാഴിയ്ക്കായി പാലക്കാട് കണ്ണമ്പ്രയിൽ 298 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും 14 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും കൊച്ചി ബാംഗ്ലൂർ വ്യവസായിക ഇടനാഴി പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ അറിയിച്ചു. ജില്ലാ വികസന യോഗത്തിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പുതുശ്ശേരി വില്ലേജിൽ 220 ഏക്കർ ഏറ്റെടുത്തതായും ബാക്കിയുള്ള സ്ഥലം മെയ് 10ന് ഉള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.