നെന്മാറ: മഹാത്മാ ഗാന്ധിയുടെ 152-ാം ജൻമദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് നെന്മാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽമൊക്ക് ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി.
പ്രസ്തുത പരിപാടി ഗ്രാമപഞ്ചായത്തംഗം മഞ്ചുഷ ദിവാകരൻ ഉൽഘാടനവും, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് സജിൽ കൽമൊക്ക് അധ്യക്ഷതയും നിർവഹിച്ചു, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറിമാരായ പ്രമോദ് മാട്ടുപാറ, അജീഷ് വക്കാവ്, യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി സി.സി. സുനിൽ, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ആർ.സുരേഷ്,ഉണ്ണികൃഷ്ണൻ.വി, ഐ.എൻ.ടി.യു.സി സംസ്ഥന സെക്രട്ടറി കെ.പി.ജോഷി, സുൽത്താൻ, സി.ഇസ്മയിൽ, ഡിജു ദിവാകരൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.