ഹയസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ പാലക്കാട് കാണിക്കമാത സ്കൂളിലെ നിരുപമ.വി.നായർ.
പിരായിരി നീലാംബരിയിൽ താമസിക്കുന്ന വി.എച്ച്.എസ്.ഇ ഓട്ടോമൊബൈൽ ടെക്നോളജി അദ്ധ്യാപകനായ വാസുദേവൻ നായരുടെയും,ഇക്കണോമിക്സ് അദ്ധ്യാപികയായ രാഖി മേനോൻ്റെയം മകളാണ്.സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി നൃത്തത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ശാസ്ത്രമേളയിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ നിരുപമ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുത്ത് ഗ്രേഡ് നേടിയിട്ടുണ്ട്.കൂടാതെ പോയ വർഷത്തെ സ്കൂൾ പ്യൂപ്പിൾ ലീഡറുമാണ്.