വണ്ണാമട :കുമാരന്നൂര്‍ നെഹ്റു നഗര്‍ കോളനിയില്‍ അരുണ്‍കുമാര്‍-കാളീശ്വരി ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. പകല്‍ കുട്ടിക്ക് പാലു കൊടുത്ത് ഉറക്കാന്‍ കിടത്തിയിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി അനങ്ങിയില്ല. തുടര്‍ന്ന് കൊഴിഞ്ഞാമ്ബാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊഴിഞ്ഞാമ്ബാറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പാലക്കാട് ജില്ല ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.