പോളിങ് കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്ന് കോൺഗ്രസ്സ്. വിവാദങ്ങളും യുഡിഎഫിനെ ബാധിക്കില്ലന്ന് കെ സി വേണുഗോപാൽ പറഞ്ഞു
പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് അദ്ദേഹം പറഞ്ഞു. പോളിങ് കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്ന് കോൺ
കമ്യൂണിസ്റ്റ് പാർട്ടിയുടെ അധപതനമാണ് വിവാദങ്ങളില്‍ കണ്ടത്.പാലക്കാട് ബിജെപി ജയിക്കട്ടെ എന്ന നിലപാടാണ് സിപിഎമ്മിന്.സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ഡിസിസിയുടെ കത്ത് സംബന്ധിച്ച വിവാദം ഗൗരവമായി കണ്ടിട്ടില്ല.കത്ത് വിവാദം പാർട്ടി ഇനി ചർച്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ എല്ലാം കൃത്യമായ പോളിങ് നടന്നിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതിനേക്കാള്‍ ഉജ്ജ്വലമായ വിജയമുണ്ടാകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് പോള്‍ ചെയ്തിട്ടുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോള്‍ ചെയ്തിട്ടുണ്ട്.
പാലക്കാട് 5,000 വോട്ടുകള്‍ക്ക് മേല്‍ ഭൂരിപക്ഷം നേടുമെന്ന് സരിൻ