പാലക്കാട്ശമ്പള കമീഷൻ റിപ്പോർട്ട് സമർപ്പിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്ത് ചേർന്ന യോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എ രമേഷ് അധ്യക്ഷനായി. കെ സന്തോഷ്കുമാർ, പി സെയ്തലവി എന്നിവർ സംസാരിച്ചു. വി ഉണ്ണികൃഷ്ണൻ സ്വാഗതവും പി രഘു നന്ദിയും പറഞ്ഞു. ഒറ്റപ്പാലത്ത് എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി സി ശിവദാസ് ഉദ്ഘാടനം ചെയ്തു. എം വി സുജേഷ് അധ്യക്ഷനായി. കെ പി ബിന്ദു സ്വാഗതവും അനീഷ് ബെഞ്ചമിൻ നന്ദിയും പറഞ്ഞു.