പല്ലശ്ശന., “ജാഗ്രതയോടെ ഇരിക്കാം കൊറോണയെ തുരത്താം” എന്ന സന്ദേശവുമായി പല്ലശ്ശന ഗ്രാമപഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ (ജൂലായ് 5ന് തിങ്കളാഴ്ച) കാലത്ത് 9.30മണി മുതൽ പല്ലശ്ശന വാർഡ് 3ൽ പഴയകാവ് ക്ഷേത്ര മൈതാനത്തു വെച്ച് മെഗാ ആൻ്റിജൻ ക്യാമ്പ് നടന്നു. സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് പരിശോധനയിൽ 139 പേർ പങ്കെടുത്തു. മൂന്നാം വാർഡിൽ രണ്ടു പേർക്കും, രണ്ടാം വാർഡിൽ ഒരാൾക്കും, പതിനൊന്നാം വാർഡിൽ നിന്നും വന്ന അഞ്ചു പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പൊതുജനങ്ങൾ ഏവരും പങ്കെടുത്ത് കോവിഡ് പരിശോധന നടത്തി കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹകരിച്ച എല്ലാ പൊതുജനങ്ങൾക്കും സംഘാടകർ നന്ദി അറിയിച്ചു.









