ഇന്ത്യൻ ഭരണക്രമത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന അധികാര വികേന്ദ്രീകരണത്തിന് നാന്ദി ക്കുറിച്ച പഞ്ചായത്തീരാജ് നഗരപാലിക ബിൽ പാർലിമെന്റിൽ അവതരിപ്പിക്കുകയും ഇന്ത്യയെ ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികസന കുതിപ്പിലേക്ക് കൈപ്പിടിച്ചുയർത്തിയ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം തോട്ടക്കര ആ മേഖല കോൺഗ്രസ് കമ്മിറ്റിയുടെയും, കോൺഗ്രസ് നിയോജക മണ്ഡലം പോഷക സംഘടനകളുടെയും സംയുക്താഭിമുഖത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ഛായ പടത്തിൽ പുഷ്പാർച്ചന അർപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാൻ കരണംകോട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പെരുമ്പറക്കോട് ദിനാചരണം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആർ.പി. ശ്രീനിവാസൻ രജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ഒറ്റപ്പാലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.മുഹമ്മദ് നിസാർ ചടങ്ങിന് സ്വാഗതം പറഞ്ഞു. വി. സരളകുമാരി, എൻ.കെ. ശ്രീജേഷ്, യു. ആനന്ദ്, കെ. രാമനാരയാണൻ, എ.കെ. ശശികുമാർ, കെ. ശ്രീനാഥ്, വൈശാഖ് വി., കെ.പി. വേണുഗോപാൽ, എ. ശിവദാസ്, ഇ. ഗോപൻ, കെ. ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എ. സിദ്ധീക്ക് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.