മണ്ണാർക്കാട്ട് ലിൻഷ മെഡിക്കൽ ഷോപ്പിനെതിരെയാണു പൊലീസ് കേസെടുത്തത്. പിപിഇ കിറ്റിന് സർക്കാർ നിശ്ചയിച്ച വില 328 രൂപയാണ്. എൻ 95 മാസ്ക്കിനു 26 രൂപയും. എന്നാൽ മെഡിക്കൽ ഷോപ്പ് നൽകിയ ബില്ലിൽ പിപിഇ കിറ്റിന് 800 രൂപയും മാസ്ക്കിന് 60 രൂപയും ഈടാക്കിയതായാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു മണ്ണാർക്കാട് ഡിവൈഎസ്പി ഇ. സുനിൽകുമാർ പറഞ്ഞു.
അതേസമയം, പുതുക്കിയ വിലയ്ക്കുള്ള സ്റ്റോക്ക് ഇല്ലെന്നും പഴയ സ്റ്റോക്കിനു വില കൂടുതലാണെന്നും അറിയിച്ചിട്ടും വാങ്ങാനെത്തിയവർ നിർബന്ധിച്ചതിനെ തുടർന്നാണു സാമഗ്രികൾ നൽകിയതെന്നു മെഡിക്കൽസ് പ്രതിനിധി റസീൽ പറഞ്ഞു. മംഗലംഡാമിൽ കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് അമിത വില ഈടാക്കിയതിനു മംഗലംഡാം ഹെൽത്ത് വിഷൻ ആശുപത്രി ഉടമ രതീഷിനെതിരെ മംഗലംഡാം പൊലീസ് കേസെടുത്തു.










