പാലക്കാട് മലമ്പുഴയിൽ പശു വെടിയേറ്റ് ചത്ത നിലയിൽ. ചേമ്പ നയിലെ മാണിക്കന്റെ പശുവാണ് വേടിയേറ്റ് ചത്തത്. പൊലീസിൽ പരാതി നൽകി
കഴിഞ്ഞ ദിവസം മേയാൻ വിട്ട പശുവാണ് വെടിയേറ്റ് ചത്തത്. പശുവിനായി തിരച്ചിൽ നടത്തിയപ്പോഴാണ് പറമ്പിൽ വെടിയേറ്റ് ചത്ത് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ചേമ്പന ഭാഗത്ത് താമസിക്കുന്ന മാണിക്കാന്റെ പശുവാണ് ചത്തത്. നായട്ട് സംഘങ്ങൾ വെടിവെച്ചതായി സംശയിക്കുന്നതായി മാണിക്കൻ പറഞ്ഞു
സംഭവത്തിൽ മലമ്പുഴ പൊലീസിന് പരാതി നൽകി. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ പോസ്റ്റ്മോർട്ടം നടത്തും. ചേമ്പന മേഖലയിൽ നായാട്ട് സംഘo സ്ഥിരമായി ഇറങ്ങാറുണ്ടെന്നും മാണിക്കൻ പറഞ്ഞു










